മലയാളത്തിലെ ദസ്തയേവ്സ്കി പഠനങ്ങളിലെ ഉയർന്ന ശിരസ്സാണ് പി.കെ. രാജശേഖരന്റെ ഈ ഗ്രന്ഥം. ദസ്തയേവ്സ്കിയെ ഒരു രചയിതാവ് എന്നതിനപ്പുറം ഭാവനാബന്ധങ്ങൾ, പരിഭാഷകൾ, സിദ്ധാന്തവിചാരങ്ങൾ എന്നിങ്ങനെ പല രൂപത്തിൽ തുടർ ജീവിതം കൈവന്ന ഒരു വിപുലപാരമ്പര്യമായി പരിഗണിക്കുകയാണ് രാജശേഖരൻ ചെയ്യുന്നത്. ഇരട്ട, കുറ്റവും ശിക്ഷയും, കരാമാവ് സഹോദരന്മാർ എന്നീ നോവലുകളെക്കുറിച്ചുള്ള സൂക്ഷ്മവിചിന്തനങ്ങളും, ദസ്തയേവ്സ്കിയെക്കുറിച്ചുള്ള പഠനങ്ങൾ വഴി ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ-സംസ്കാര ചിന്തയിലെ മഹാപ്രഭാവമായിത്തീർന്ന മിഹയിൽ ബഹ്ചിന്റെ വിചാരലോകത്തിന്റെ വെളിച്ചവും, ദസ്തയേവ്സ്കി പരിഭാഷയുടെ ചരിത്രവും ഇടകലർന്നൊഴുകുന്ന അനന്യമായ രചനയാണിത്. ദസ്തയേവ്സ്കിയുടെ ഭാവപ്രപഞ്ചത്തിന്റ