ഒരു കാലഘട്ടത്തിന്റെ കുതിപ്പും കിതപ്പും അടയാപ്പെടുത്തുന്ന എം. സുകുമാരന്റെ ആശ്രിതരുടെ ആകാശം, അനുയായി, വഞ്ചികുന്നംപതി, ചക്കുകാള, കുഞ്ഞപ്പുവിന്റെ ദുസ്വപ്നങ്ങൾ, ശുദ്ധവായു, പ്രാവ്, അസുരസങ്കീർത്തനം, മുലഞരമ്പുകൾ, ഉദയം കാണാൻ ഉറക്കമൊഴിച്ചവർ എന്നീ പത്തു നോവെല്ലകളുടെ സമാഹാരം. മലയാള മണ്ണിനെയും സമൂഹത്തെയും മനസ്സിനെയും ചുവപ്പിച്ച വലിയൊരു ആദർശത്തിന്റെ അനുഭവസത്തയെ ചിതറിപ്പോയ കാലത്തിന്റെ മനസ്സാക്ഷിക്കു മുന്നിലേക്ക് ആനയിച്ചു വിചാരണ ചെയ്യുകയാണ് ഇതിലെ ഓരോ നോവെല്ലകളും.