ദാമോദരൻമാസ്റ്ററും കമലാക്ഷിയും, അവരുടെ അനപത്യ ദുഖഃത്തിനു മോക്ഷമന്ത്രമായ വിശ്വനും ശാന്തനും, ജനനങ്ങൾക്കു വെറുമൊരു സാക്ഷിയായ കാർത്തുവമ്മയും, കാത്തിരിപ്പിന്റെയും ഒളിച്ചോടലിന്റെയും കുരുക്കുകളിൽ അകപ്പെട്ട അമ്മ്വേടത്തിയും - ഇവരിലൂടെ മനുഷ്യൻ എല്ക്കുന്ന നിയോഗങ്ങളുടെ കലവറ തുറന്നുകാട്ടുന്നു.