കമലയും ഷാലിയും ലെസ്ബിയൻ പ്രണയികൾ. എൽ.എസ്.ഡി.യുടെ ലഹരി നുണയുന്നവർ. കമലയ്ക്ക് രണ്ടു കുട്ടികൾ. ഇരട്ടകളായ ആദിയും ശിവയും. അവരെ അവൾക്ക് സമ്മാനിച്ച മാധവൻ അവളോടു വഴക്കിട്ടുപിരിഞ്ഞു. ആസിഡിന്റെ ലഹരി കമലയെ വിഷാദരോഗിയാക്കുന്നു. ഓർമ്മ്കളും സ്വപ്നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെയും കലഹത്തിന്റയും സഞ്ചാരങ്ങൾ. ഒപ്പം രണ്ടു കുട്ടികളുടെയും. മനോനിലകളുടെ അപരിചിതലോകത്തേക്ക് വായനക്കാരെ ആനയിക്കുന്ന നോവൽ.