കേരളത്തിന്റെ സാമൂഹികസാംസ്കാരികരംഗത്ത് സജീവ സാന്നിദ്ധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല. ജാതിമതഭേദമന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി.