മഴ പെയ്യുന്നൊരു നവംബർ മാസ രാത്രിയിലാണ് ഒരമ്മ പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നത്. അവരുടെ പതിനഞ്ചു വയസ്സുള്ള മകളെ കാണാനില്ലെന്ന പരാതിയുമായായിരുന്നു അത്. അന്നേരം മുതലാണ് ആ അന്വേഷണം ആരംഭിച്ചത്. കാണാതായ പെങ്കുട്ടിയെ തെരഞ്ഞ് പോലീസ് ഓഫീസർ പവിത്രന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലൂടെയാണ് ക്രിമിനൽ കോഡ് വികാസം കൊള്ളുന്നത്. ഉദ്വേഗജനകമായ പോലീസ് സ്റ്റോറി ചിലനേരം ഫിലോസഫിക്കലാകുന്നു, മറ്റു ചില നേരങ്ങളിൽ സറ്റയറാകുകയും വേറെ ചിലനേരത്ത് മനുഷ്യബന്ധങ്ങളുടെ അഗാധതകളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. സമകാലിക സംഭവവികാസങ്ങളെ കോർത്തിണക്കി ലളിതവും ഋജുവുമായ ആഖ്യാനശൈലിയിലൂടെ ആസ്വാദ്യമായൊരു വായനാനുഭവമാണ് ക്രിമിനൽ കോഡ് സമ്മാനിക്കുന്നത്.