പല മേഖലകളിൽ വ്യാപരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവർ. എന്നോ മൺമറഞ്ഞുപോയ ഒരു നോവൽ. ഇവയെല്ലാം സന്ധിക്കുന്ന കഥാന്ത്യത്തിൽ ഹനനം പൂർണ്ണമാവുന്നു. ഏറെ ഗൗരവമുള്ള ഒരു മെഡിക്കൽ വിഷയത്തെ ജനപ്രിയ കഥാപരിസരത്തുനിന്ന് ഡോക്ടർ കൂടിയായ എഴുത്തുകാരൻ അവതരിപ്പിക്കുമ്പോൾ നോവലിന് പ്രസക്തിയേറുന്നു. വ്യത്യസ്തമായ ആഖ്യാന സവിശേഷതകളോടുകൂടിയ ക്രൈം ത്രില്ലർ