
വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേൽപ്പിക്കപ്പെടുന്ന പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴിൽ. അയാൾക്ക് എഴുത്തുപോലെ, ചിത്രകലപോലെ സർഗ്ഗാത്മകമായ ഒരു വികാരമാണ് കബന്ധങ്ങളുമായുള്ള ആത്മബന്ധം. വാൻഗോഗ് മഞ്ഞനിറത്തിലേക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി കരയിലെത്തുമ്പോൾ അയാൾ ഒരു ഗോതമ്പുപാടം വരച്ചുതീർത്ത നിർവൃതി അനുഭവിക്കുന്നു. -സന്തോഷ് ഏച്ചിക്കാനം ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരിൽ സമൂഹം ഇരുട്ടിൽത്തള്ളിയ ഒരു മനുഷ്യനാണ് മുന്നിൽ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങൾ എടുക്കുന്നതാണ്