ലിയോ ടോൾസ്റ്റോയിയുടെ ഒരു ലഘുനോവലിൻെറ നടുക്കു നിന്നുപോയ അവസ്ഥയാണ് ഈ വായന ഏല്പിക്കുന്നത്. അസാധാരണവും വിചിത്രവുമായ ഒരു പ്രേമകഥ. അസാധാരണമായതുകൊണ്ടു ദുരന്തത്തിലേക്കു കുതിക്കുന്ന കാമനകളുടെ കഥ. കൌമാരം വിട്ടിട്ടില്ലാത്തവളും രോഗിണിയുമായ റോസ് ആകസ്മികമായി അപ്പൻ മരിക്കുന്നതോടെ, ആ വലിയ എസ്റ്റേറ്റിൽ തനിച്ചാകുന്നു. അമേരിക്കയിലുള്ള സാംകുട്ടിച്ചായൻ വരുമെന്നതാണ് ഏകപ്രതീക്ഷ. കാത്തിരുപ്പ് നീളുന്തോറും റോസ് കുട്ടിച്ചായനെ പ്രേമിച്ചുതുടങ്ങുന്നു. പ്രേമം, ദാമ്പത്യം, പ്രേമത്തിൻെറയും ദാമ്പത്യത്തിൻെറയും ജീവിതത്തിൻെറ തന്നെയും സന്തുഷ്ടി എവിടെ കുടികൊള്ളുന്നു എന്ന അന്വേഷണമായി നോവൽ വളരുന്നു. ഫാമിലി ഹാപ്പിനെസ് എന്ന ചെറുകൃതിമുതൽ അന്നാ കരേനിന എന്ന ബൃഹൽകൃതിവരെ