നിങ്ങൾക്ക് എല്ലാ പൂക്കളെയും ഇറുത്തറിയാനായേക്കും, എന്നാൽ വസന്തത്തിന്റെ വരവിനെ തടയാനാകില്ല എന്ന് പാബ്ലോ നെരൂദ. യുവത്വം ഇന്ത്യയിലെമ്പാടും ഉണർന്നെഴുന്നേല്ക്കുകയാണ്. അതിന്റെ അലയൊലികളാണ് ക്യാമ്പസുകളിൽനിന്നുയരുന്നത്. ജനാധിപത്യധ്വംസനങ്ങൾക്കെതിരേ ഉയരുന്ന ആ ആരവങ്ങളെ ഫാസിസ്റ്റ് അക്രമങ്ങൾകൊണ്ട് തടയാനാകില്ല. വസന്തം വരികതന്നെ ചെയ്യും.