വൈകാരികലോകത്തിലെ ഹിമാനികളുടെ ആന്തരസ്ഥലികളെ കഥാ പ്രദേശത്തിലേക്കു തുറന്നുവിട്ട കഥാകാരിയാണ് മാധവിക്കുട്ടി. അത് എഴുത്തിന്‍റെ അതിരുകളെത്തന്നെ മാറ്റിത്തീർക്കുകയുണ്ടായി. ഭാവുകത്വപരിണാമങ്ങൾക്കൊപ്പം നിന്നുകൊണ്ട് പുതിയ വായനാനുഭവങ്ങൾ നല്കുവാൻ കഴിയുന്ന അവരുടെ കഥകളിൽ അവർക്കേറ്റം പ്രിയപ്പെട്ടവയെ വായനക്കാർക്ക് ദാനം നല്കുകയാണിവിടെ. ആ സന്മനസ്സിനു നന്ദി രേഖപ്പെടുത്തുവാൻ വായനക്കാർക്കൊപ്പം ഞങ്ങളും ചേരുന്നു.