അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയ സ്തബ്ദരാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിപ്പിക്കുകയും ചെയ്ത എന്‍റെ കഥയുടെ തുടർച്ച. എന്‍റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹ്യ ഇടപെടലുകളും ഈ അനുഭവാഖ്യാനത്തിൽ കടന്നു വരുന്നു. പെൺമനസ്സിന്‍റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. ഇതുവരെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം എന്‍റെ കഥപോലെ വായനക്കാരെ ആകർഷിക്കും.